നഥാൻ ടെല്ല സതാമ്പ്ടണിൽ പുതിയ കരാർ ഒപ്പുവെച്ചു

Newsroom

20220107 010659

നഥാൻ ടെല്ല മൂന്നര വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി സതാംപ്ടൺ ഫുട്ബോൾ ക്ലബ് അറിയിച്ചു. പ്രതിഭാധനനായ യുവതാരം 2025 വരെ ക്ലബ്ബുമായുള്ള പ്രതിബദ്ധത നീട്ടുന്നതാണ് പുതിയ കരാർ. ഇത് സെയിന്റ്സ് കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തെ എട്ട് വർഷം പൂർത്തിയാക്കാൻ സഹായിക്കും. മുമ്പ് ഒരു ദശാബ്ദത്തോളം ആഴ്സണലിന്റെ യൂത്ത് സെറ്റപ്പിന്റെ ഭാഗമായിരുന്ന ടെല്ല 2017-ൽ ആണ് സതാമ്പ്ടണിൽ ചേർന്നത്. 2020ൽ താരം ടീമിനായി സീനിയർ അരങ്ങേറ്റം നടത്തി.

റാൽഫ് ഹസെൻഹട്ടലിന്റെ ടീമിനായി ഇതുവരെ 33 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ആ സമയത്ത് ടെല്ല രണ്ടുതവണ സ്കോർ ചെയ്യുകയും ടീമിലെ സ്ഥിരാംഗമായി മാറുകയും ചെയ്തു.