വോൾവ്സ് പ്രതിരോധ താരം നഥാൻ കൊള്ളിൻസ് ബ്രെന്റ്ഫോർഡിലേക്ക് ചേക്കേറുന്നു. ബ്രെന്റ്ഫോർഡിന്റെ റെക്കോർഡ് തുകയായ 23 മില്യൺ പൗണ്ടിനാണ് ഐറിഷ് താരം പ്രീമിയർ ലീഗ് എതിരാളികളുടെ തട്ടകത്തിലേക്ക് എത്തുന്നത്. കൊള്ളിൻസ് ഉടൻ തന്നെ മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകും. ഇതോടെ ക്ലബുകളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാവും.
22 രണ്ടുകാരനായ താരം കഴിഞ്ഞ മൂന്ന് സീസണുകളിലും മൂന്ന് ടീമുകളിൽ കളിച്ച ശേഷമാണ് ബ്രെന്റ്ഫോർഡിലേക്ക് എത്തുന്നത്. സ്റ്റോക് സിറ്റിയുടെ യൂത്ത് ടീമിലൂടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടിയ ശേഷം 2019 മുതൽ രണ്ടു സീസൺ അവിടെ ചെലവിട്ടു. ശേഷം ബേൺലിയിൽ എത്തി. പിന്നീടുള്ള സീസണിൽ വോൾവ്സ് 20 മില്യൺ പൗണ്ടോളം മുടക്കി താരത്തെ ടീമിൽ എത്തിച്ചു. വോൾവ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ മുപ്പതോളം മത്സരങ്ങളിൽ ബൂട്ട് കെട്ടി. ലോപറ്റ്യൂഗിക്ക് കീഴിൽ ആദ്യം ലഭിച്ച പോലെ അവസരങ്ങൾ തുടർന്ന് കിട്ടിയേക്കില്ല എന്നതാണ് താരം ടീം വിടാൻ കാരണമെന്നാണ് സൂചന. സീസണിന്റെ അവസാനം താരം പലപ്പോഴും ബെഞ്ചിലേക്ക് ഒതുങ്ങിയിരുന്നു. ബ്രെന്റ്ഫോർഡിന്റെ ട്രാൻസ്ഫർ വിൻഡോയിലെ മൂന്നാമത്തെ സൈനിങ് ആണ് കൊള്ളിൻസ്.
Download the Fanport app now!