സലായെ വാങ്ങിയതിനുള്ള തുക ആവശ്യപ്പെട്ട് കാര്‍ഡിഫിന് നാൻറെസിന്‍റെ നോട്ടിസ്

- Advertisement -

വിമാനാപകടത്തിൽ കാണാതായ എമിലാനോ സലയെ വാങ്ങിയതിൽ തങ്ങൾക്ക് ലഭിക്കാനുള്ള തുകയുടെ ആദ്യ ഘടു ആവശ്യപ്പെട്ട് സലയുടെ ക്ലബ് ആയിരുന്ന നാൻറെസ് പ്രീമിയർ ലീഗ് ക്ലബ് കാർഡിഫിന് നോട്ടീസ് അയച്ചു. പതിനഞ്ചു മില്യൺ തുകക്ക് ആണ് കാർഡിഫ് സിറ്റി സലായെ നാൻറെസിൽ നിന്നും വാങ്ങിയത്. അതിൽ നിന്നും 5 മില്യൺ ഉടൻ നൽകണം എന്ന് നാൻറെസ് കാര്ഡിഫിനോട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

സലായുടെ ട്രാൻസ്ഫർ തുകയായ 15 മില്യനും നല്കാൻ കാർഡിഫ് സിറ്റി തയ്യാറാണ് എന്നാണ് സ്കൈ റിപ്പോർട് ചെയുന്നത്, പക്ഷെ അപകടത്തിനു കാരണമായ വിമാനത്തെ കുറിച്ചുള്ള അന്വേഷണത്തെ പൂർത്തിയായതിയനു ശേഷമേ കാർഡിഫിനു പണം നൽകാൻ കഴിയു.

Advertisement