ഗ്ലെൻ മറി ബ്രൈറ്റനിൽ കരാർ നീട്ടി

- Advertisement -

ബ്രൈറ്റൺ സ്‌ട്രൈക്കർ ഗ്ലെൻ മറി ക്ലബ്ബ്മായുള്ള കരാർ നീട്ടി. ഒരു വർഷത്തേക്കാണ് താരം പുത്തൻ കരാറിൽ ഒപ്പിട്ടത്. പുതിയ കരാർ പ്രകാരം താരം 2021 ജൂണ് വരെ ക്ലബ്ബിൽ തന്നെ തുടരും. 36 വയസുകാരനായ താരം 2008 ലാണ് ആദ്യമായി ക്ലബ്ബിന്റെ കുപ്പായം അണിഞ്ഞത്. പിന്നീട് 2011 ൽ ക്ലബ്ബ് വിട്ട താരം 2016 ലാണ് വീണ്ടും ബ്രൈറ്റനിൽ എത്തിയത്.

ബ്രൈറ്റനായി 278 മത്സരങ്ങൾ കളിച്ച താരം 111 ഗോളുകൾ ഇതുവരെ ക്ലബ്ബിനായി നേടിയിട്ടുണ്ട്. ഇനി 14 ഗോളുകൾ കൂടെ നേടിയാൽ മറിക്ക് ബ്രൈറ്റന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡ് സ്വന്തമാകനാകും. നിലവിൽ ടോമി കുക്കിന്റെ പേരിലാണ് ഈ റെക്കോർഡ്. ബോൺമൗത്, ക്രിസ്റ്റൽ പാലസ്, റെഡിങ് തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്.

Advertisement