ലെസ്റ്ററിനോട് സൗത്താംപ്ടൻ പക വീട്ടി, നിർണായകമായി VAR

- Advertisement -

സ്വന്തം മൈതാനത്ത് ഏതാനും മാസങ്ങൾക്ക് മുൻപ് എതിരില്ലാത്ത 9 ഗോളുകൾക്ക് തങ്ങളെ തകർത്ത ലെസ്റ്റർ സിറ്റിയോട് സൗത്താംപ്ടൻ പക വീട്ടി. ലെസ്റ്ററിന്റെ മൈതാനത്ത് 1-2 നാണ് സൈന്റ്‌സ് ജയിച്ചു കയറിയത്. 2 തവണ ലെസ്റ്റർ ഗോളുകൾ നേടിയെങ്കിലും VAR തീരുമാനങ്ങൾ അവർക്ക് ഗോൾ അനുവദിച്ചില്ല. ഇന്നത്തെ തോൽവിയോടെ ലീഗിൽ ലെസ്റ്ററിന്റെ രണ്ടാം നഷ്ടമായേക്കും. വില്ലക്ക് എതിരെ സിറ്റി ജയിച്ചാൽ അവർക്ക് രണ്ടാം സ്ഥാനത്ത് എത്താനാകും.

മികച്ച ഫോമിലുള്ള ഡാനി ഇങ്‌സ് ആണ് ഇന്ന് സൗത്താംപ്ടന്റെ വിജയ ഗോൾ നേടിയത്. 14 ആം മിനുട്ടിൽ ലെസ്റ്ററാണ് കളിയിലെ ആദ്യ ഗോൾ നേടിയത്. ഡെനിസ് പറേറ്റ് ആണ് ഗോൾ നേടിയത്. 19 ആം മിനുട്ടിൽ ആംസ്ട്രോങ് ആണ് സൗത്താംപ്ടന്റെ സമനില ഗോൾ നേടിയത്.
പിന്നീട് 32 ആം മിനുട്ടിൽ വാർഡി ഗോൾ നേടിയെങ്കിലും VAR ഓഫ് സൈഡ് വിധിച്ചു. രണ്ടാം പകുതിയിൽ 81 ആം മിനുട്ടിൽ ഇങ്‌സ് സെയിന്റ്സിന്റെ വിജയ ഗോൾ നേടി. രണ്ടാം പകുതിയിൽ 2 തവണയാണ് ലെസ്റ്ററിന്റെ ഗോളുകൾ VAR റദ്ദാക്കിയത്.

Advertisement