തന്നെ പുറത്താക്കിയ ശേഷവും മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്ന് മുൻ യുണൈറ്റഡ് പരിശീലകൻ ഡേവിഡ് മോയസ്. അലക്‌സ് ഫെർഗൂസന്റെ പിൻഗാമിയായി യുണൈറ്റഡ് പരിശീലക സ്ഥാനം ഏറ്റെടുത്ത മോയസിനെ 2014 ഏപ്രിൽ മാസത്തിലാണ് യുണൈറ്റഡ് പുറത്താക്കിയത്.
‘ ഞാൻ ഏറ്റെടുത്തത് മുതൽ ഇന്ന് വരെ യുണൈറ്റഡ് പെങ്ങടനത്തിൽ കാര്യമായ പുരോഗതി ഉണ്ടായതായി എനിക്ക് തോന്നുന്നില്ല’ എന്നാണ് മോയസിന്റെ അഭിപ്രായം. അന്നും ഇന്നും കുറെ മാറ്റങ്ങൾ വേണമെന്നാണ് അവർ പറഞ്ഞത്, ഇന്നും അത് തന്നെയാണ് അവർ ആവർത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഈ സീസണിൽ നിലവിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന യുണൈറ്റഡിന് അവസാനത്തെ 2 മത്സരങ്ങൾ ജയിച്ചാൽ മാത്രമേ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ ഒള്ളൂ.
മോയസിനെ പുറത്താക്കിയ യുണൈറ്റഡ് പിന്നീട് വാൻ ഹാൽ, മൗറീഞ്ഞോ എന്നിവരെ പരിശീലകരായി നിയമിച്ചെങ്കിലും പ്രീമിയർ ലീഗ് നേടാനായിരുന്നില്ല.