മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ പരിശീലകൻ ഡേവിഡ് മോയിസിനെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഹവിയർ ഹെർണാണ്ടസ് എന്ന ചിചാരിറ്റോ. മോയിസിനെ പരിശീലകനായി എത്തിച്ചതാണ് ക്ലബിന്റെ ഏറ്റവും വലിയ പിഴവ് എന്നും അതാണ് ക്ലബ് തകർച്ചയിലേക്ക് പോകാൻ കാരണം എന്നും ചിചാരിറ്റോ പറഞ്ഞു. തനിക്ക് മോയിസുമായി യാതൊരു പ്രശ്നവുമില്ല. പക്ഷെ ആ തീരുമാനത്തിൽ ആണ് എല്ലാം പിഴച്ചത്. മുൻ യുണൈറ്റഡ് സ്ട്രൈക്കർ പറഞ്ഞു.
എന്നാൽ അത് മോയിസിന്റെ പ്രശ്നമല്ല എന്നും അദ്ദേഹം പറഞ്ഞു. ഡേവിഡ് മോയ്സിന് മഹാനായ സർ അലക്സ് ഫെർഗൂസണ് പകരക്കാരൻ ആകാൻ പെട്ടെന്ന് കഴിയുമെന്ന് ക്ലബിലുള്ളവർ വിശ്വസിച്ചതാണ് പ്രശ്നം എന്നും ചിചാരിറ്റോ പറഞ്ഞു. സർ അലക്സിന് പകരക്കാരൻ ആവൽ ആർക്കും സാധ്യമാവുന്നത് അല്ല എന്നും ചിചാരിറ്റോ പറഞ്ഞു.