സ്കോട്ടിഷ് ക്ലബുകളെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ക്ഷണിക്കണം എന്ന് വെസ്റ്റ് ഹാം പരിശീലകൻ ഡേവിഡ് മോയിസ്. യൂറോപ്യൻ സൂപ്പർ ലീഗിനെ കുറിച്ച് പ്രതികരിക്കുന്ന കൂട്ടത്തിലാണ് മോയ്സ് ഈ ആശയം പങ്കുവെച്ചത്. യൂറോപ്യൻ സൂപ്പർ ലീഗ് തെറ്റായ തീരുമാനം ആയിരുന്നു. എങ്കിലും ഫുട്ബോളിന് മാറ്റങ്ങൾ വരണം. ക്ലബുകൾ ഒരുപാട് മത്സരം കളിക്കുന്നത് താരങ്ങൾക്ക് നല്ലതല്ല മോയ്സ് പറയുന്നു.
അതുകൊണ്ട് സ്കോട്ടിഷ് ലീഗ് ക്ലബുകളെ കൂടെ ചേർത്തുകൊണ്ട് പ്രീമിയർ ലീഗ് രണ്ട് ലീഗുകളാക്കി മാറ്റണം എന്ന് മോയിസ് പറയന്നു. സെൽറ്റികിനെയും റേഞ്ചേഴ്സിനെയും പ്രീമിയർ ലീഗിൽ എടുക്കുകയും ബാക്കി ക്ലബുകളെയും ഇപ്പോഴുള്ള പ്രീമിയർ ലീഗ് ക്ലബുകളിൽ നിന്ന് ചിലതിനെയും ഉൾപ്പെടുത്തി രണ്ടാമത് ഒരു പ്രീമിയർ ലീഗ് തുടങ്ങണം എന്നും അദ്ദേഹം പറയുന്നു. പ്രീമിയർ ലീഗിന് സെൽറ്റിക്കിന്റെയുൻ റേഞ്ചേഴ്സിന്റെയും വരവ് ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ഇംഗ്ലണ്ടും സ്കോട്ലണ്ടും ഇപ്പോഴും രണ്ടായി നിൽക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.