മൗറിനോക്ക് ഇന്ന് ആദ്യ അങ്കം, ലണ്ടൻ ഡർബിയിൽ സ്പർസ് ഇന്ന് വെസ്റ്റ് ഹാമിനെതിരെ

Staff Reporter

സ്പർസ് പരിശീലകനായി ചുമതല ഏറ്റ ജോസെ മൗറിനോക്ക് ഇന്ന് ലീഗിൽ ആദ്യ പരീക്ഷണം. ലണ്ടൻ ഡർബിയിൽ വെസ്റ്റ് ഹാം യൂണൈറ്റഡിനെയാണ് മൗറിനോയുടെ സ്പർസ് ഇന്ന് നേരിടുക. വെസ്റ്റ് ഹാമിന്റെ സ്വന്തം മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്കാണ് കിക്കോഫ്.

നിലവിൽ ലീഗിൽ 14 ആം സ്ഥാനത്തുള്ള സ്പർസ് ആദ്യ ഇലവനിൽ എന്തെല്ലാം മാറ്റങ്ങളാകും മൗറിനോ വരുത്തുക എന്നതാണ് ഫുട്‌ബോൾ പ്രേമികൾ കാത്തിരിക്കുന്നത്. ഹാരി കെയ്ൻ, ഡേവിസ്, എറിക്സൻ, അലി എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം നിലനിർത്തിയേക്കും എന്നതാണ് സാധ്യതകൾ. മുൻപ് പ്രീമിയർ ലീഗിൽ മൈതാനത്തിന് അകത്തും പുറത്തും ഏറെ തവണ ഏറ്റുമുട്ടിയ മൗറിനോ- പെല്ലെഗ്രിനി എന്നിവർ വീണ്ടും നേർക്കുനേർ വരുന്നു എന്നതും ഇന്നത്തെ മത്സരത്തിന്റെ കൗതുകം കൂട്ടും.