സൗത്താംപ്ടണെക്കാൾ നന്നായി കളിച്ചത് യുണൈറ്റഡ് ആണെന്ന വാദവുമായി മൗറീൻഹോ

- Advertisement -

സൗത്താംപ്ടന്റെ മേൽ വ്യക്തമായ ആധിപത്യം പുലർത്തി മത്സരത്തിൽ മികച്ചു നിന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു എന്ന വാദവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ജോസേ മൗറീൻഹോ. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചു സൗത്താംപ്ടണോട് സമനില വഴങ്ങിയ ശേഷമായിരുന്നു യുണൈറ്റഡ് മാനേജർ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്.

ഗോളിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് 11 തവണയാണ് ഷോട്ട് എടുത്തത് എങ്കിൽ യുണൈറ്റഡിനേക്കാൾ 5 എണ്ണം കൂടുതൽ സൗത്താംപ്ടണിന് ഉണ്ടായിരുന്നു. മിഡ്ഫീല്ഡില് വെച്ചു യുണൈറ്റഡ് താരങ്ങൾ നിരന്തരം പന്ത് നഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു, ഇതൊന്നും കണക്കിലെടുക്കാതെയാണ് മൗറീൻഹോ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്.
കഴിഞ്ഞ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിയാതിരുന്ന യുണൈറ്റഡ് ഇപ്പോൾ ഒന്നാമതുള്ള സിറ്റിയെക്കാൾ 16 പോയിന്റ് പിന്നിലാണ്.

Advertisement