കണ്ണൂർ സീനിയർ ഡിവിഷൻ, എൻ പി പ്രദീപിന്റെ ഇരട്ട ഗോളിൽ സ്പിരിറ്റഡ് യൂത്ത്സിന് ജയം

- Advertisement -

കണ്ണൂർ സീനിയർ ഡിവിഷൻ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ സ്പിരിറ്റഡ് യൂത്ത്സിന് വിജയം. ഇന്നലെ റൈസിംഗ് സ്റ്റാർ സ്പോർട്സ് ക്ലബിനെയാണ് സ്പിരിറ്റഡ് യൂത്ത്സ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു വിജയം. സ്പിരിറ്റഡ് യൂത്സിനായി മുൻ ഇന്ത്യൻ താരം എൻ പി പ്രദീപ് ഇരട്ട ഗോളുകൾ നേടി. നിർമൽ കുമാർ, ഫയാസ് എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഷഫീഖാണ് റൈസിം സ്റ്റാർസിന്റെ സ്കോറർ.

ഇന്ന് വൈകിട്ട് ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരത്തിൽ സ്പോർട്സ് ഡവലപ്മെന്റ് ട്രസ്റ്റ് ടീം കണ്ണൂർ പോലീസിനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം നടക്കുക .

Advertisement