നിലവിലെ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ചെൽസിക്ക് അവരുടെ പ്രധാനപ്പെട്ട ഒരു താരത്തെ നഷ്ടമാകും. അറ്റാക്കിംഗ് മിഡ്ഫീൽഡർ മേസൺ മൗണ്ട് സിറ്റിക്ക് എതിരെ കളിക്കില്ല എന്ന് പരിശീലകൻ തോമസ് ടുഷൽ പറഞ്ഞു. ബുധനാഴ്ച ആസ്റ്റൺ വില്ലയ്‌ക്കെതിരായ ബ്ലൂസിന്റെ കരാബാവോ കപ്പ് മത്സരത്തിനിടെ ആണ് മൗണ്ടിന് പരിക്കേറ്റത്. പരിക്ക് അത്ര സാരമുള്ളതല്ല എന്നും പരിശീലകൻ പറഞ്ഞു. പുലിസികും സിറ്റിക്ക് എതിരെ ഉണ്ടാവില്ല. ഗോൾ കീപ്പർ മെൻഡി ആദ്യ ഇലവനിൽ തിരികെയെത്തും.