ചെൽസിയുടെ സ്പാനിഷ് സ്‌ട്രൈക്കർ ആൽവാരോ മൊറാട്ട ഇനി അത്ലറ്റികോ മാഡ്രിഡിന് സ്വന്തം. നിലവിൽ ലോണിൽ കളിക്കുന്ന താരത്തിനെ സ്ഥിരം കരാറിൽ വാങ്ങാൻ അത്ലറ്റികോ തീരുമാനിച്ചു. ചെൽസിയിൽ പ്രകടനം തീർത്തും മോശമായതോടെയാണ് താരം ല ലീഗെയിലേക് ലോണിൽ പോയത്. 2018-2018 സീസണിൽ അത്ലറ്റിയിൽ ബേധപെട്ട പ്രകടനം നടത്തിയതോടെയാണ് താരത്തെ വാങ്ങാൻ അത്ലറ്റി തീരുമാനിച്ചത്.
26 വയസുകാരനായ മൊറാട്ട 2017 ൽ റയൽ മാഡ്രിഡിൽ നിന്നാണ് ചെൽസിയിൽ എത്തുന്നത്. ചെൽസി കരിയറിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീട് താരം തീർത്തും നിറം മങ്ങി. മൗറീസിയോ സാരി പരിശീലകനായി വന്നതോടെ അവസരങ്ങൾ വീണ്ടും ലഭിച്ചെങ്കിലും പ്രകടനത്തിൽ കാര്യമായ മാറ്റം ഉണ്ടായില്ല. ഇതോടെ 2019 ജനുവരിയിൽ താരം മാഡ്രിഡിലേക് മടങ്ങി. ഇത്തവണ അത്ലറ്റിയിലേക്കാണ് മടങ്ങിയത്. ചെൽസിക്കായി 72 കളികളിൽ നിന്ന് താരം 24 ഗോളുകൾ നേടിയിട്ടുണ്ട്.