“ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയാകാനാണ് ഇന്ത്യ ഒരുങ്ങുന്നത്” – സ്റ്റിമാച്

ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ടീമായി മാറാനുള്ള ഒരുക്കത്തിലാണെന്ന് ഇന്ത്യയുടെ പുതിയ പരിശീലകൻ സ്റ്റിമാച്. നാളെ ആരംഭിക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിന് മുമൊആയി നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്റ്റിമാച് വലിയ പ്രതീക്ഷകൾ പ്രകടിപ്പിച്ചത്. മുമ്പത്തെ പോലെ ഏഷ്യൻ ഫുട്ബോളിലെ ലവർ ഹൗസായി ഇന്ത്യ മാറും എന്നായിരുന്നു സ്റ്റിമാചിന്റെ പ്രസ്താവന.

ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യ കിരീടം നിലനിർത്താനല്ല ശ്രമിക്കുന്നത്. പകരം നല്ല ഫുട്ബോൾ കളിക്കാനാണ് സ്റ്റിമാച് പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും യുവ രാജ്യാന്തര ടീമായിരിക്കും ഇന്ത്യയുടേത് എന്നും. കൂടുതൽ യുവതാരങ്ങൾ വളർന്നു വരുന്നത് ഇന്ത്യൻ ഫുട്ബോളിന് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഈ യുവ ടീമിന് നാടിന്റെ പിന്തുണ വേണമെന്നും സ്റ്റേഡിയത്തിൽ കൂടുതൽ ആളുകൾ എത്തേണ്ടതുണ്ട് എന്നും സ്റ്റിമാച് പറഞ്ഞു.

Previous articleമൊറാട്ടയുടെ ചെൽസി കരിയറിന് അവസാനം, സ്ഥിരം കരാറിൽ അത്ലറ്റിയിൽ ചേർന്നു
Next articleലോകകപ്പ്: ആസ്ട്രേലിയ Vs ദക്ഷിണാഫ്രിക്ക, ടോസ്സ് അറിയാം