മോൺറെയാൽ ആഴ്സണൽ വിട്ടു, ഇനി ല ലീഗെയിൽ

- Advertisement -

ആഴ്സണൽ ഡിഫൻഡർ നാച്ചോ മോൺറെയാൽ ജന്മനാട്ടിലേക്ക് മടങ്ങി. താരം റയൽ സോസിഡാഡിൽ ചേർന്നതായി ആഴ്സണൽ സ്ഥിതീകരിച്ചു. ആഴ്സണലിന് വേണ്ടി 251 മത്സരങ്ങൾ കളിച്ച ശേഷമാണ് താരം ലണ്ടൻ ക്ലബ്ബിനോട് വിട പറയുന്നത്.

2013 ൽ മലാഗയിൽ നിന്നാണ് താരം ആഴ്സണലിൽ എത്തിയത്. ലെഫ്റ്റ് ബാക്കായ താരം സെൻട്രൽ ഡിഫൻസിലും കളിക്കാൻ കെൽപ്പുള്ള താരമാണ്. ആഴ്സണലിന് ഒപ്പം 3 എഫ് എ കപ്പ്, 3 കമ്മ്യുണിറ്റി ഷീൽഡ് കപ്പുകൾ സ്വന്തമാക്കി. 2018 ലോകകപ്പ് സ്‌പെയിൻ ടീമിലും അംഗമായിരുന്നു. 33 വയസുകാരനായ താരം 2006 മുതൽ 2011 വരെ ഒസാസുനക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Advertisement