മൊണാക്കോയുടെ ഹാന്നിബൽ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ

- Advertisement -

16കാരനായ വണ്ടർ കിഡ് ഹാന്നിബൽ മെജ്ബ്രി ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കും. എ എസ് മൊണാക്കോയുടെ അക്കാദമിയിൽ തകർത്തു കളിക്കുന്ന ഹാനിബൽ മെജ്ബ്രിയെ 10 മില്യണോളം നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. മൊണാക്കോയിൽ കരാർ തർക്കമുണ്ടായതിനെ തുടർന്ന് ക്ലബ് വിടാൻ ഒരുങ്ങിയ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുകയായിരുന്നു. ഇന്ന് സൈനിംഗ് ഔദ്യോഗികമായി.

ഫ്രാൻസിന്റെ അണ്ടർ 16 ടീമിലെ അംഗമാണ് ഹാന്നിബൽ. വലിയ ഭാവി തന്നെ താരത്തിന് പ്രവചിക്കപ്പെടുന്നു. താരത്തിന്റെ ആഡ് ഓണുകൾ അടക്കം 10മില്യണോളം ആകും ആകെ ട്രാൻസ്ഫർ തുക. തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 18 ടീമിൽ ആകും ഹാന്നിബൽ കളിക്കുക.

Advertisement