സലാഹ് ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ

ലിവർപൂൾ താരം സാദിയോ മാനെയെ മറികടന്ന് മുഹമ്മദ് സലാഹ് ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. സാലാഹ്ക്കും മാനെക്കും പുറമെ ഡോർട്മുണ്ട് ഫോർവേഡ് ഒബാമയാങ് ആയിരുന്നു ഫൈനലിൽ ഉണ്ടായിരുന്ന മൂന്നാമത്തെ താരം.

വർഷത്തിന്റെ തുടക്കത്തിൽ റോമക്ക് വേണ്ടിയും ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടിയും കാഴ്ചവെച്ച മികച്ച പ്രകടനമാണ് സലാഹ്ക്ക് അവാർഡ് നേടി കൊടുത്ത്. ലിവർപൂളിന് വേണ്ടി 29 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും താരം നേടിയിട്ടുണ്ട്. ഈജിപ്ത് ദേശിയ ടീമിന് വേണ്ടിയും സലാഹ് മികച്ച പ്രകടനം നടത്തിയിരുന്നു. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ രണ്ടാം സ്ഥാനവും 1990ന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യതയും ഈജിപ്ത് നേടിയിരുന്നു.

ഫുട്ബാൾ ടീം പരിശീലകരും പത്ര പ്രവർത്തകരും ചേർന്ന സംഘമാണ് അവാർഡ് വിജയിയെ തിരഞ്ഞെടുത്തത്. ഈ വർഷത്തെ ബി.ബി.സി ഫുട്ബോളർ ഓഫ് ദി ഇയർ ആയും സലാഹ് നേരത്തെ തിരഞ്ഞെടുത്തിരുന്നു. ആദ്യമായാണ് സലാഹ് ഈ അവാർഡ് സ്വന്തമാക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗ്രീസ് യുവ ഡിഫൻഡറെ സ്വന്തമാക്കി ആഴ്സണൽ
Next articleആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി; കണ്ണൂരിന് മൂന്നാം സ്ഥാനം