ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി; കണ്ണൂരിന് മൂന്നാം സ്ഥാനം

ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ യൂണിവേഴ്സിറ്റിക്ക് മൂന്നാം സ്ഥാനം. ഇന്ന് രാവിലെ നടന്ന മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗഡിനെ ആണ് കണ്ണൂർ യൂണിവേഴ്സിറ്റി പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കണ്ണൂരിന്റെ ജയം.

നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 6-5 എന്ന സ്കോറിന് കണ്ണൂർ വിജയിച്ചു. കണ്ണൂരിനായി റിസ്വാൻ അലിയാണ് ഇന്ന് ഗോൾ നേടിയത്. ഇന്ന് വൈകിട്ട് നടക്കുന്ന ഫൈനലിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി പട്ടിയാലയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസലാഹ് ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ
Next articleശതകത്തിനരികെ ഖ്വാജ, കൂട്ടായി സ്മിത്ത്