മൊഹമ്മദ് സലാ മിന്നി, പ്രീമിയർ ലീഗിൽ ലിവർപൂൾ ബഹുദൂരം മുന്നിൽ

- Advertisement -

ലിവർപൂൾ അവരുടെ അത്യുഗ്രൻ ഫോം തുടരുന്നു. ഇന്ന് ലിവർപൂൾ അറ്റാക്കിന്റെ കരുത്ത് അറിയേണ്ടി വന്നത് ന്യൂകാസിൽ യുണൈറ്റഡിനാണ്. ആൻഫീൽഡിൽ നടന്ന മത്സരം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലിവർപൂൾ ജയിച്ചു കയറിയത്. ലിവർപൂൾ പരിശീലകൻ ക്ലോപ്പിന്റെ ലിവർപൂൾ പരിശീലകനായ ശേഷമുള്ള നൂറാം വിജയമായി ഇത്.

ഒരു ഗോളും ഒരു അസിസ്റ്റുമായി സലായാണ് ഇന്ന് ലിവർപൂൾ നിരയിൽ താരമായി മാറിയത്. പെനാൾട്ടിയിൽ നിന്നായിരുന്നു സലായുടെ ഗോൾ. സലായുടെ ഗോൾ ഒബാമയങ്ങുമായുള്ള സലായുടെ ലീഗിലെ ടോപ്സ്കോറർ ആവാനുള്ള മത്സരം കടുപ്പിച്ചു. ഗോളിനു പുറമെ ഫാബിനോ നേടിയ ഗോൾ ഒരുക്കിയതും സലായാണ്‌. ലോവറെൻ, ഷഖീരി എന്നിവരാണ് ലിവർപൂളിന്റെ മറ്റു സ്കോറേഴ്സ്.

ഇന്ന് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടതോടെ ലിവർപൂളിന് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലീഡ് വർധിച്ചു. ഇപ്പോൾ ലിവർപൂളിന് 51 പോയന്റാണ് ഉള്ളത്. രണ്ടാമത് ഉള്ള ടോട്ടൻഹാമിന് 45ഉം മൂന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 44ഉം പോയന്റുമാണ് ഉള്ളത്.

Advertisement