റൊണാൾഡോ ഇറങ്ങിയിട്ടും ജയമില്ല, മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ സമനിലയോടെ അവസാനിപ്പിച്ചു

Img 20220731 222153

പ്രീസീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന മത്സരത്തിൽ ക്ലബിന് വിജയമില്ല. സ്പാനിഷ് ക്ലബായ റയോ വയ്യൊകാനോയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് 1-1ന്റെ സമനില ആണ് വഴങ്ങിയത്. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കളിച്ച ടീമിലെ ഭൂരിഭാഗവും ഇന്ന് ടീമിനൊപ്പം ഓൾഡ്ട്രാഫോർഡിൽ ഉണ്ടായിരുന്നില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി പ്രീസീസണിൽ ഇറങ്ങിയ മത്സരം കൂടിയായിരുന്നു ഇത്.

റൊണാൾഡോയുടെ എറിക്സണും ഉണ്ടായിരുന്നു എങ്കിലും ആദ്യ പകുതിയിൽ യുണൈറ്റഡ് ഗോൾ നേടിയില്ല. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ അമദ് ദിയാലോ ആണ് യുണൈറ്റഡിന് ലീഡ് നൽകിയത്. ഈ ലീഡ് അധികം താമസിയാതെ നഷ്ടപ്പെട്ടു. ഗാർസിയ ആണ് സ്പാനിഷ് ടീമിനായി സമനില നൽകിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്ന് അർജന്റീന യുവതാരം ഗർനാചോ ഗംഭീര പ്രകടനം നടത്തി. പുതിയ സൈനിംഗ് ലിസാൻഡ്രോയും ഇന്ന് യുണൈറ്റഡിനായി ഇറങ്ങിയിരുന്നു.