മിൽനറിന് ലിവർപൂളിൽ പുതിയ കരാർ

- Advertisement -

ലിവർപൂളിന്റെ വിശ്വസ്ത താരം ജെയിംസ് മിൽനർ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 33കാരനായ താരം ലിവർപൂളിന്റെ മധ്യനിരയിലും ഡിഫൻസിലും ഒക്കെ ഗംഭീര പ്രകടനം നടത്തികൊണ്ടിരിക്കുകയാണ്. 2015ൽ ലിവർപൂളിൽ ഫ്രീ ട്രാൻസ്ഫറിൽ എത്തിയ മിൽനർ ഇപ്പോൾ ടീമിന്റെ പ്രധാന താരം തന്നെയാണ്. ലിവർപൂളിമായി ഇതുവരെ 198 മത്സരങ്ങൾ മിൽനർ കളിച്ചു. 25 ഗോളും ക്ലബിനായി നേടി.

രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയതിലും ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിലും പ്രധാന പങ്ക് മിൽനറിനുണ്ടായിരുന്നു. മിഡ്ഫീൽഡറാണെങ്കിലു ഫുൾബാക്കായും മിൽനർ ലിവർപൂളിനായി കളിക്കാറുണ്ട്. ഈ സീസണിൽ ഇതുവരെ 21 മത്സരങ്ങളിൽ മിൽനർ ലിവർപൂളിനായി കളിച്ചിട്ടുണ്ട്. ഇപ്പോൾ ഫിഫാ ക്ലബ് ലോകകപ്പ് കളിക്കാനായുള്ള ഒരുക്കത്തിലാണ് മിൽനറും ലിവർപൂളും.

Advertisement