താൻ മാഞ്ചസ്റ്റർ സിറ്റി വിടുമ്പോൾ മുൻ ആഴ്സണൽ – എവർട്ടൺ താരം അർട്ടെറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാവുമെന്ന് നിലവിലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഇപ്പോൾ തന്നെ അർട്ടെറ്റ മികച്ച പരിശീലകനാണെന്നും ഭാവിയിൽ അർട്ടെറ്റ മികച്ച വിജയം കൈവരിക്കുമെന്നും ഗ്വാർഡിയോള പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത് മുതൽ അർട്ടെറ്റ പെപ് ഗ്വാർഡിയോളയുടെ സഹ പരിശീലകനാണ്. നേരത്തെ ആഴ്‌സണൽ പരിശീലകൻ ആർസെൻ വെങ്ങർ ടീം വിട്ടപ്പോൾ അർട്ടെറ്റ ആഴ്‌സണൽ പരിശീലകനാവുമെന്ന് കരുതപ്പെട്ടെങ്കിലും അവസാനം ഉനൈ എമേറി ആഴ്‌സണൽ പരിശീലകനാവുകയായിരുന്നു. “അടുത്ത തന്നെ അർട്ടെറ്റ മാനേജറായി മാറും, അദ്ദേഹം വളരെ പ്രായം കുറഞ്ഞ മാനേജർ ആണ്. അതെ സമയം വലിയ ടീമുകളെയും താരങ്ങളെയും പരിശീലിപ്പിച്ചിട്ടുള്ള അനുഭവസമ്പത്ത് അർട്ടെറ്റക്കുണ്ട്” ഗ്വാർഡിയോള പറഞ്ഞു.
പതിനേഴ് വർഷത്തെ ഫുട്ബോൾ കരിയറിൽ നാല് രാജ്യങ്ങളിൽ ആറ് ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച അർട്ടെറ്റ 250 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.