ഡേവിഡ് ബൂൺ പാകിസ്ഥാൻ – ശ്രീലങ്ക പര്യടനത്തിനുള്ള മാച്ച് റഫറി

- Advertisement -

പാകിസ്ഥാനിൽ പര്യടനം നടത്തുന്ന ശ്രീലങ്കൻ പരമ്പരക്ക് മുൻ ഓസ്‌ട്രേലിയൻ താരം ഡേവിഡ് ബൂൺ മാച്ച് റഫറിയാവും. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 9 വരെ നടക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിന മത്സരവും മൂന്ന് ടി20 മത്സരവും നടക്കുന്നുണ്ട്. 135 ഏകദിന മത്സരങ്ങൾക്കും  51 ടി20 മത്സരങ്ങൾക്കും ഡേവിഡ് ബോൺ 2011 മുതൽ മാച്ച് റഫറിയായിരുന്നിട്ടുണ്ട്.

ബൂണിനെ കൂടാതെ മൈക്കൽ ഗഫ്‌, ജോയൽ വിൽസൺ എന്നിവരെ അമ്പയമാരായും നിയമിച്ചിട്ടുണ്ട്. കൂടാതെ അലീം ദാറിനെയും ഐ.സി.സി ഇന്റർനാഷണൽ പാനൽ അമ്പയർമാരായ അഹ്‌സൻ റാസ, ഷൊസാബ് റാസ, ആസിഫ് യാഖൂബ് എന്നീ അമ്പയമാരും പരമ്പരയിൽ മത്സരങ്ങൾ നിയന്ത്രിക്കും.

കഴിഞ്ഞ ദിവസമാണ് ശ്രീലങ്ക തങ്ങളുടെ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞത്. തീവ്രവാദ ഭീഷണിയെ തുടർന്ന് പത്തോളം ശ്രീലങ്കൻ താരങ്ങൾ പരമ്പരയിൽ നിന്ന് വിട്ട് നിന്നിരുന്നു.

Advertisement