മാഞ്ചസ്റ്റർ സിറ്റി ഫുൾബാക്ക് മെൻഡി പരിക്ക് മാറി കളത്തിക് എത്തുന്നു. മാഞ്ചസ്റ്റർ സിറ്റി നാളെ കളിക്കുന്ന ലീഗ് കപ്പ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ മെൻഡി കളിക്കും എന്ന് സിറ്റി പരിശീലകൻ ഗ്വാർഡിയോള പറഞ്ഞു. മെൻഡിയുടെ മുട്ടിന് ശസ്ത്രക്രിയ നടത്തിയതിനാൽ നവംബം മുതൽ താരത്തിന് കളിക്കാൻ ആയിരുന്നില്ല.
ഇടതു കാൽ മുട്ടിനാണ് മെൻഡിക്ക് പരിക്കേറ്റിരുന്നന്നത്. കഴിഞ്ഞ സീസണിൽ വലതു കാൽ മുട്ടിനേറ്റ പരിക്ക് സീസണിലെ ഭൂരിഭാഗവും മെൻഡിക്ക് നഷ്ടപ്പെടുത്തിയിരുന്നു. കഴിഞ്ഞ സീസൺ തുടക്കത്തിൽ ഏറ്റ പരിക്കിൽ നിന്ന് മെൻഡി കരകയറി വരാൻ സീസൺ അവസാനം ഏപ്രിൽ ആയിരുന്നു. ഈ സീസണിൽ സിറ്റിക്കായി മികച്ച പ്രകടനമായിരുന്നു മെൻഡി നടത്തി വന്നിരുന്നത്. അപ്പോഴാണ് വീണ്ടും പരിക്ക് എത്തിയത്.
മെൻഡിയുടെ അഭാവം മാഞ്ചസ്റ്റർ സിറ്റി ടീമിൽ വലിയ തോതിൽ തന്നെ അനുഭവപ്പെട്ടിരുന്നു എന്ന് ഗ്വാർഡിയോള പറഞ്ഞു. മെൻഡി എളുപ്പത്തിൽ തന്നെ ഫിറ്റ്നെസ് തിരിച്ചെടുക്കും എന്നും പെപ് കൂട്ടിച്ചേർത്തു.