ഒരു ഗോളിന് പിറകിൽ നിന്ന ശേഷം ന്യൂകാസിൽ വിജയം

20210411 201849

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടെ തിരിച്ചുവരവ് നടത്തി ന്യൂകാസിൽ യുണൈറ്റഡ്. ഇന്ന് നടന്ന മത്സരത്തിൽ ബേർൺലിയെ ആണ് ന്യൂകാസിൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ന്യൂകാസിലിന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം ആയിരുന്നു ന്യൂകാസിൽ തിരിച്ചടിച്ചു വിജയിച്ചത്.

തുടക്കത്തിൽ ഒരു ടാപ്പിന്നിലൂടെ വൈദ്ര ആണ് ബേർൺലിക്ക് ലീഡ് നൽകിയത്. 59ആം മിനുട്ടിൽ ആണ് ന്യൂകാസിൽ തിരിച്ചടി തുടങ്ങിയത്. ജേകബ് മർഫിയുടെ മനോഹര സ്ട്രൈക്കിലൂടെ ആയിരുന്നു ന്യൂകാസിലിന്റെ തിരിച്ചുവരവ്. 64ആം മിനുട്ടിൽ ഒറ്റയ്ക്ക് മുന്നേറി കൊണ്ട് സെന്റ് മാക്സിമിൻ ന്യൂകാസിലിന്റെ വിജയ ഗോളും നേടി. ഈ വിജയം ന്യൂകാസിലിനെ 32 പോയിന്റിൽ എത്തിച്ചു. ന്യൂകാസിലിപ്പോൾ റിലഗേഷൻ സോണിനു പുറത്താണ് ഉള്ളത്.