8 സീസണായുള്ള യാത്രയ്ക്ക് അവസാനം, മാറ്റിപ് ലിവർപൂൾ വിടും

Newsroom

Updated on:

ജോയൽ മാറ്റിപ്പ് ഈ സീസൺ അവസാനത്തോടെ ലിവർപൂൾ വിടും എന്ന് ക്ലബ് അറിയിച്ചു. അവസാന എട്ടു വർഷമായി ക്ലബിനൊപ്പം ഉള്ള മാറ്റിപ് ഇനി കരാർ പുതുക്കില്ല. 32 കാരനായ താരം ഫ്രീ ഏജന്റായി ക്ലബ് വിടും. താരം ഇംഗ്ലണ്ടിൽ തുടരാനും സാധ്യതയില്ല.

മാറ്റിപ് 24 05 17 16 21 58 447

ഷാൽക്കെ 04-ൽ നിന്നുള്ള ഒരു സൗജന്യ ട്രാൻസ്ഫറിൽ ആയിരുന്നു മാറ്റിപ് ലിവർപൂളിലേക്ക് എത്തിയത്‌. 201 മത്സരങ്ങൾ ലിവർപൂളിനായി ഇതുവരെ കളിച്ചു. 11 ഗോളുകൾ താരം റെഡ്സിനായി നേടി. ഏഴ് കിരീടങ്ങളും നേടി. ഇതിൽ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടങ്ങളും ഉൾപ്പെടുന്നു.