ടീമിന്റെ മുഴുവൻ പിന്തുണയും മൗറീനോയ്ക്ക് ഒപ്പം എന്ന് മാറ്റിച്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമംഗങ്ങളുടെ മുഴുവൻ പിന്തുണയും പരിശീലകൻ മൗറീനോയ്ക്ക് ഒപ്പം ഉണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം മാറ്റിച്. അവസാന മൂന്ന് മത്സരങ്ങളിൽ ദയനീയ പ്രകടനം കാഴ്ചവെച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീമിനകത്ത് പ്രശ്നങ്ങൾ ഉണ്ടെന്ന് ആരോപണം ഉയരുന്ന അവസരത്തിലാണ് ടീം മുഴുവൻ മൗറീനോയ്ക്ക് ഒപ്പം ഉണ്ടെന്നു വ്യക്തമാക്കി മാറ്റിച് എത്തിയത്.

അവസാന രണ്ടു മത്സരങ്ങളിൽ ടീം വളരെ മോശമായാണ് കളിച്ചത് എന്ന് മാറ്റിച് സമ്മതിച്ചു. ഇതിനുള്ള പരിഹാരം കണ്ടെത്താൻ മൗറീനോ പരിശ്രമിക്കുകയാണെന്നും മാറ്റിച് പറഞ്ഞു. തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് വെസ്റ്റ് ഹാമിനെതിരെ ഉണ്ടായത് എന്നും സ്വയം വിമർശനനായി മാറ്റിച് പറഞ്ഞു.