പത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ക്ലബ് വിടാൻ സാധ്യത

Newsroom

Cavani

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ വലിയ അഴിച്ചു പണി തന്നെ നടത്തും. എറിക് ടെൻ ഹാഗ് ടീമിന്റെ ചുമതലേൽക്കുന്നതോടെ പത്തോളം യുണൈറ്റഡ് താരങ്ങൾ ക്ലബ് വിടും. പോൾ പോഗ്ബ, എഡിസൻ കവാനി എന്നിവരാണ് ക്ലബ് വിടുന്നതിൽ പ്രധാനികൾ. പോഗ്ബ യുവന്റസിൽ കരാർ ഒപ്പുവെക്കുന്നതിന് അടുത്താണ്. കവാനിയും പോഗ്ബയെ പൊളെ ഫ്രീ ഏജന്റാണ്. കവാനി ലാലിഗയിലേക്കോ ലാറ്റിനമേരിക്കയിലേക്കോ പോകാൻ ആണ് സാധ്യത.20220521 181008

നെമാഞ്ച മാറ്റിച്, യുവാൻ മാറ്റ എന്നീ സീനിയർ താരങ്ങളും ഈ സീസണോടെ ക്ലബ് വിടും. ഇരുവർക്കും യുണൈറ്റഡിൽ കളിക്കാനുള്ള വേഗതയില്ല എന്നത് നേരത്തെ തന്നെ വിമർശനങ്ങൾ ഉണ്ടായിരുന്നു. മാറ്റ അവസാന സീസണുകളിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രമെ യുണൈറ്റഡിൽ കളിച്ചിട്ടുള്ളൂ.

ടീമിൽ അവസരം ഇല്ലാത്ത ലിംഗാർഡ്, ഡീൻ ഹെൻഡേഴ്സൺ, എറിക് ബയി, ഫിൽ ജോൺസ്, എന്നിവരും ഒപ്പം വെറ്ററൻ കീപ്പർ ലീ ഗ്രാന്റ്, യുണൈറ്റഡ് റൈറ്റ് ബാക്ക് വാൻ ബിസാക എന്നിവരും ക്ലബ് വിടും. ഇവരെ കൂടാതെ ചില യുവതാരങ്ങളും ക്ലബ് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുണൈറ്റഡ് ഒരുപാട് സൈനിംഗുകൾ നടത്തുന്ന ഒരു ട്രാൻസ്ഫർ വിൻഡോ ആകും മുന്നിൽ വരാൻ ഉള്ളത്.