സലായെ പിന്നിലാക്കി കെവിൻ ഡി ബ്രുയിനെ പ്രീമിയർ ലീഗിലെ മികച്ച താരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം കെവിൻ ഡി ബ്രുയിനെ സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്കായി നടത്തി ഗംഭീര പ്രകടനമാണ് ഡി ബ്രുയിനെയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി 15 ഗോളുകൾ നേടാനും ഏഴ് അസിസ്റ്റ് ഒരുക്കാനും കെവിൻ ഡി ബ്രുയിനെക്ക് അയിരുന്നു. ഇത് രണ്ടാം തവണയാണ് ഡി ബ്രുയിനെ ഈ പുരസ്കാരം നേടുന്നത്.20220521 184238

ലിവർപൂളിനായി ഗംഭീര പ്രകടനം കാഴ്ചവെച്ച മൊ സലാ ലീഗിലെ താരമായേക്കും എന്ന് പ്രവചനം ഉണ്ടായിരുന്നു എങ്കിലും അതല്ല സംഭവിച്ചത്.‌ 22 ഗോളുകളും 13 അസിസ്റ്റും ഈ സീസൺ ലീഗിൽ സലാ നേടിയിട്ടുണ്ട്.