മാറ്റയക്ക് പുതിയ കരാർ വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്, ഭാവിയിൽ സ്പോർട്സ് ഡയറക്ടർ ആക്കാനും ആലോചന

20210614 191532

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വെറ്ററൻ താരം യുവാൻ മാറ്റയ്ക്ക് ക്ലബ് പുതിയ കരാർ വാഗ്ദാനം ചെയ്തു. ഒരു വർഷത്തെ കരാർ ആണ് ക്ലബ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പക്ഷെ ഇപ്പോൾ മാറ്റയ്ക്കുള്ള കരാറിനേക്കാൾ വേതനം വളരെ കുറച്ചാണ് പുതിയ കരാറിൽ ഉള്ളത്. അതുകൊണ്ട് തന്നെ മാറ്റ കരാർ അംഗീകരിക്കുമോ എന്നത് സംശയമാണ്. 2019ലായിരുന്നു മാറ്റ അവസാനം യുണൈറ്റഡിൽ കരാർ ഒപ്പുവെച്ചത്.

മാറ്റയെ ബോർഡിലെ അംഗമായി പരിഗണിക്കാനും ക്ലബിന്റെ അംബാസിഡറായി നിലനിർത്താനും ആണ് ക്ലബ് ആലോചിക്കുന്നത്. 2022 ൽ കരാർ അവസാനിച്ചു കഴിഞ്ഞാൽ ക്ലബിന്റെ സ്പോർട് ഡയറക്ട്റായും മാറ്റയെ പരിഗണിക്കും. 33 കാരനായ താരം 2014 ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. എന്നും യുണൈറ്റഡിന്റെ വിശ്വസ്തനായ കളിക്കാരനായിരുന്ന മാറ്റയ്ക്ക് അവസാന സീസണുകളിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല.

Previous articleഷിക്ക് റിപബ്ലിക്ക്!! മൈതാന മധ്യത്തിൽ നിന്ന് ഒരു അത്ഭുത ഗോൾ, സ്കോട്ലൻഡിനു മീതെ പറന്ന് ചെക്ക് റിപ്പബ്ലിക്
Next articleമയാംഗിന്റെ പ്രകടനങ്ങള്‍ മറക്കാനാകില്ല – വിവിഎസ് ലക്ഷ്മൺ