മാറ്റയ്ക്ക് പരിക്ക്, രണ്ടാഴ്ച പുറത്തിരിക്കും

20210209 130704
Credit:Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു താരം കൂടെ പരിക്കിന്റെ പിടിയിൽ. വെറ്ററൻ താരമായ യുവാൻ മാറ്റയാണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്‌. ഇന്നലെ റയൽ സോസിഡാാഡിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ മാറ്റ കളിച്ചിരുന്നില്ല. ന്യൂകാസിലിന് എതിരായ മത്സരത്തിൽ പരിക്കേറ്റതാണ് ഇന്നലെ സ്ക്വാഡിൽ മാറ്റ ഇല്ലാതിരിക്കാൻ കാരണം എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.

മാറ്റ രണ്ട് ആഴ്ച എങ്കിലും പുറത്തിരിക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ സീസണിൽ മാറ്റ ആകെ 12 മത്സരങ്ങളിൽ മാത്രമെ യുണൈറ്റഡിനായി കളിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ മാറ്റ യുണൈറ്റഡിന് വലിയ നഷ്ടമായിരിക്കില്ല. മാറ്റ മാത്രമല്ല പോഗ്ബ, കവാനി, വാൻ ഡെ ബീക്, മക്ടോമിനെ, ഡാനിയൽ ജെയിംസ് എന്നിവരും ഇപ്പോൾ മാഞ്ചസ്റ്റർ നിരയിൽ പരിക്കിന്റെ പിടിയിലാണ്‌

Advertisement