സുഹൈറിന്റെ ഗോളും ഒപ്പം അത്ഭുത ഗോളും, കേരള ബ്ലാസ്റ്റേഴ്സിനെതിരെ നോർത്ത് ഈസ്റ്റ് മുന്നിൽ

Img 20210226 201434
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് യതൊരു മാറ്റവും ഇല്ല. സീസണിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ രണ്ടു ഗോളിന് പിന്നിൽ നിൽക്കുകയാണ്‌. വിജയത്തോടെ സീസൺ അവസാനിപ്പിക്കാം എ‌ന്ന കേരള ബ്ലാസ്റ്റേഴ്സ് മോഹം നടക്കുക എളുപ്പമാകില്ല എന്നാണ് ആദ്യ പകുതിയിലെ സൂചനകൾ.

തുടക്കത്തിൽ ഒരു ഫ്രീ ഹെഡറിൽ നിന്ന് ഗോൾ നേടാൻ ഉള്ള അവസരം കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് കോനയ്ക്ക് ലഭിച്ചു എങ്കികും താരത്തിന് ഹെഡർ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. ഇത് മാത്രമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ച നല്ല അവസരം. മത്സരത്തിന്റെ 34ആം മിനുട്ടിൽ മലയാളി താരം വി പി സുഹൈർ ആണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്.

കോനെയുടെ ഒരു അബദ്ധത്തിൽ നിന്ന് പന്ത് ലഭിച്ച സുഹൈർ അനായാസം ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലേക്ക് എത്തിക്കുക ആയിരുന്നു‌. സുഹൈർ ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് നോർത്ത് ഈസ്റ്റിനായി ഗോൾ നേടുന്നത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ. ലാലെങ്മാവിയയുടെ ലോങ് റേഞ്ചറിലൂടെ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾമ് അപുയിയ നേടിയ ഗോൾ ഈ സീസൺ ഐ എസ് എൽ കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്നാണ്.

സ്കോർ ഇങ്ങനെ നിന്നാൽ നോർത്ത് ഈസ്റ്റിന് പ്ലേ ഓഫ് യോഗ്യത നേടാം. ഇന്ന് ഒരു സമനില മതി നോർത്ത് ഈസ്റ്റിന് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാൻ.

Advertisement