ചെൽസിയുടെ സ്റ്റാർ മിഡ്ഫീൽഡർ മേസൺ മൗണ്ട് ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഈ സമ്മറിൽ 23-കാരൻ സ്റ്റാംഫോർഡ് ബ്രിഡ്ജ് വിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൗണ്ട് ഇതിനകം തന്നെ ഒരു ടോപ്പ് ലെവൽ കളിക്കാരനാണെന്നു പറഞ്ഞ പരിശീലകൻ ലമ്പാർഡ് താരത്തെ നിലനിർത്താൻ ക്ലബ് ശ്രമിക്കണം എന്നും സൂചനകൾ നൽകുന്നു.
“മേസൺ മൗണ്ട് ഇപ്പോൾ തന്നെ ഒരു മികച്ച കളിക്കാരനാണ്. മൗണ്ട് ഇതിനകം ഒരു ടോപ്പ് ലെവൽ കളിക്കാരനല്ലെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ, അവർ എന്താണ് കാണുന്നതെന്ന് എനിക്ക് ഉറപ്പില്ല.” ലമ്പാർഡ് പറയുന്നു.
ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഉൾപ്പെടെ നിരവധി മുൻനിര യൂറോപ്യൻ ക്ലബ്ബുകൾ ചെൽസിയിലെ മൗണ്ടിന്റെ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ട്.
“നിങ്ങൾക്ക് ടുച്ചെൽ, സൗത്ത്ഗേറ്റ്, പോട്ടർ എന്നിവരോട് ചോദിക്കാം – മൗണ്ട് ഒരു മികച്ച കളിക്കാരനാണെന്ന് അവർക്ക് ഒക്കെ വ്യക്തമാണ്,” ലമ്പാർഡ് കൂട്ടിച്ചേർത്തു.