മാർഷ്യൽ ഉണ്ടാകുമ്പോൾ ആണ് യുണൈറ്റഡ് ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്നത് എന്ന് ടെൻ ഹാഗ്

Newsroom

പരിക്ക് കാരണം ബുദ്ധിമുട്ടുകയാണ് ആന്റണി മാർഷ്യൽ എങ്കിലും താരം ടീമിലെ പ്രധാനപ്പെട്ട താരമാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. നാളെ യൂറോപ്പ ലീഗിൽ സ്റ്റാർട്ടിംഗ് ഇലവനിൽ ഇറങ്ങാൻ മാർഷ്യൽ തയ്യാറാണ് എന്നും ടെൻ ഹാഗ് പറഞ്ഞു.

മാർഷ്യൽ 23 04 12 17 35 56 010

ഞങ്ങൾക്ക് മാർഷലിനെ ടീമിൽ സാവധാനം തിരികെ കൊണ്ടുവരാൻ ആണ് നോക്കിയത്, അദ്ദേഹത്തിന് കുറച്ച് മിനിറ്റുകൾ നൽകി മാഛ്ച് ഫിറ്റ്നസിലേക്ക് എത്തിക്കുക ആയിരുന്നു ലക്ഷ്യം. എവർട്ടനെതിരെ തന്നെ അദ്ദേഹം ആദ്യ ഇലവനിൽ എത്താൻ തയ്യാറായിരുന്നു‌. ടെൻ ഹാഗ് പറഞ്ഞു.

ഞാൻ അവനെ പ്രതിരോധിക്കുകയാണ്. . അവൻ കളിക്കളത്തിലിറങ്ങുമ്പോൾ, ഒരു ഗോളിന് ആവശ്യമായ സമയം കുറവാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് സാക്ഷ്യം വഹിക്കുന്നു. ടെൻ ഹാഗ് പറഞ്ഞു. അദ്ദേഹം ടീമിൽ ഉണ്ടായിരുന്നപ്പോൾ മാൻ സിറ്റിക്കെതിരെയും ലിവർപൂളിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രകടനങ്ങൾ ടെൻ ഹാഗ് ഓർമ്മിപ്പിച്ചു. ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്നത് മാർഷ്യൽ ടീമിൽ ഉള്ളപ്പോൾ ആണെന്നും ടെൻ ഹാഗ് പറഞ്ഞു.