മാർഷ്യൽ പരിക്ക് മാറി എത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് താരം ആന്റണി മാർഷ്യൽ മരിക്ക് മാറി എത്തി. മാർഷ്യലിന് മുട്ടിന് പരിക്കേറ്റത് കൊണ്ട് ഈ സീസണിൽ കളിക്കാൻ ആവില്ല എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ താരം പരിക്ക് മാറി തിരികെയെത്തിയിരിക്കുകയാണ്. ഇന്ന് മുതൽ മാർഷ്യൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. ഫുൾഹാമിനെതിരെയും വോൾവ്സിനെതിരെയുമുള്ള പ്രീമിയർ ലീഗ് മത്സരങ്ങളിൽ സ്ക്വാഡിൽ എത്താൻ ആകും എന്നാണ് മാർഷ്യൽ പ്രതീക്ഷിക്കുന്നത്.

ഫ്രാൻസിനു വേണ്ടി കളിക്കുമ്പോൾ ആയിരുന്നു മാർഷ്യലിന് പരിക്കേറ്റത്. മാർഷ്യലിന്റെ അഭാവം മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യമായി ബാധിച്ചിരുന്നില്ല. പരിക്ക് മാറിയെങ്കിലും മാർഷ്യൽ യൂറോപ്പ ഫൈനലിൽ ആദ്യ ഇലവനിൽ എത്താൻ സാധ്യതയില്ല. മാർഷ്യലിന്റെ അഭാവത്തിൽ ഗോളടിച്ചു കൂട്ടിയ കവാനി തന്നെയാകും സ്ട്രൈക്കറായി ഫൈനലിൽ ഇറങ്ങും.