ആന്റണി മാർഷ്യൽ പരിക്ക് മാറി എത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ പരിക്ക് മാറി തിരികെയെത്തി. താരം ഇന്നലെ മുതൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. വ്യാഴാഴ്ച നടക്കുന്ന റയൽ സോസിഡാഡിന് എതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ ഉണ്ടാകും. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ‌നിർണയിക്കുന്ന മത്സരമാകും ഇത്.

20221101 000653

അവസാന ആറു മത്സരങ്ങൾ മാർഷ്യലിന് പരിക്ക് കാരണം നഷ്ടമായിരുന്നു. മാർഷ്യൽ അവസാനമായി ഹാം സ്ട്രിങ് ഇഞ്ച്വറി കാരണമാണ് പുറത്തായത്. ഈ സീസണിൽ ഇതിനകം മൂന്ന് പരിക്കുകൾ മാർഷ്യലിനെ ബാധിച്ചു. ആകെ നാലു മത്സരങ്ങൾ ആണ് താരം കളിച്ചത്