ഐ ലീഗ് ഫിക്സ്ചർ ഇന്ന് എത്തിയേക്കും

Newsroom

Picsart 22 11 01 01 28 51 152
Download the Fanport app now!
Appstore Badge
Google Play Badge 1

ഏറെ ദിവസങ്ങളായി ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ കാത്തു നിൽക്കുന്ന ഐ ലീഗ് ഫിക്സ്ചർ ഇന്ന് എത്തിയേക്കും. ഫിക്സ്ചറുകളിൽ അന്തിമ തീരുമാനം ആയെന്നും ഇന്ന് ഔദ്യോഗികമായി ഫിക്സ്ചർ പുറത്തു വരും എന്നുമാണ് ലീഗുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകൾ. സ്പോൺസർമാരും ടെലിക്കാസ്റ്റുൻ ഗ്രൗണ്ടുകളും ഒന്നും തീരുമാനം ആകാതിരുന്നതാണ് ഐ ലീഗിലെ കാര്യങ്ങൾ ഏറെ വൈകാൻ കാരണം ആയത്.

20221101 012809

പുതിയ സീസൺ ഐ ലീഗ് ആരംഭിക്കാൻ നവംബർ രണ്ടാം വാരം തന്നെ ആരംഭിക്കാൻ ആണ് ലീഗ് കമ്മിറ്റി ശ്രമിക്കുന്നത് . നേരത്തെ ഒക്ടോബർ 29ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ലീഗ് ആണ് ഇപ്പോൾ നവംബർ മധ്യത്തിലേക്ക് എത്തിയിരിക്കുന്നത്.

12 ടീമുകൾ ആണ് ഇത്തവണ ലീഗിൽ ഉള്ളത്. റിലഗേഷൻ ഇളവ് ലഭിച്ചത് കൊണ്ട് കെങ്ക്രെ ലീഗിൽ തുടരും. ഇന്ത്യൻ ആരോസ് പക്ഷെ ഈ സീസൺ ഐ ലീഗിൽ ഉണ്ടാകില്ല. . ഈ വർഷത്തെ ഐ ലീഗ് പഴതു പോലെ രണ്ട് ലെഗ് ആയാകും നടക്കുക. അവസാന രണ്ട് സീസണുകളിൽ കൊറോണ കാരണം വ്യത്യസ്ത രീതിയിൽ ആയിരുന്നു മത്സരങ്ങൾ നടന്നിരുന്നത്.

ഐ ലീഗ് 133300

ഈ സീസണിൽ ഐ ലീഗിൽ കിരീടം നേടിയാൽ ആ ടീമിന് ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ കിട്ടും എന്ന പ്രത്യേകത ഉണ്ട്. അവസാന രണ്ട് സീസണിലും ഐ ലീഗ് കിരീടം നേടിയത് ഗോകുലം കേരള ആയിരുന്നു.

ടീമുകൾ; ഗോകുലം കേരള, മൊഹമ്മദൻസ്, റിയൽ കാശ്മീർ, സുദേവ, നെരോക, ശ്രീനിധി, ട്രാവു, ഐസാൾ, ചർച്ച ബ്രദേഴ്സ്, രാജസ്ഥാൻ യുണൈറ്റഡ്, പഞ്ചാബ് എഫ് സി, കെങ്ക്രെ