പ്രീമിയർ ലീഗിൽ 50 ഗോളിൽ പങ്കാളിയായി മാർഷ്യൽ

- Advertisement -

ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെ പരാജയപ്പെടുത്തിയപ്പോൾ ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് മികച്ച പ്രകടനം ആയിരുന്നു ആന്തണി മാർഷ്യൽ പുറത്തെടുത്തത്. പോഗ്ബയുടെ ഗോളിന് അസിസ്റ്റ് നൽകിയാണ് മാർഷ്യൽ തുടങ്ങിയത്, പിന്നീട് ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്നും ലഭിച്ച പന്തുമായി ഒറ്റക്ക് മുന്നേറി മികച്ചൊരു ഗോളും. ഇതോടെ പ്രീമിയർ ലീഗിൽ മാർഷ്യൽ നേടുന്ന 33ത്തെ ഗോൾ ആയി മാറി ഇത്. പ്രീമിയർ ലീഗിൽ 50 ഗോളിൽ നേരിട്ട് പങ്കാളിയാവാനും മാര്ഷ്യലിന് കഴിഞ്ഞു. ഇന്നത്തേതടക്കം 17 അസിസ്റ്റുകളും മാർഷ്യലിന്റെ പേരിലായി.

2015 സെപ്റ്റംബറിൽ ആണ് മാർഷ്യൽ യുണൈറ്റഡിൽ അരങ്ങേറുന്നത്. തുടർന്നിങ്ങോട്ട് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ഇത്രയധികം ഗോളിൽ നേരിട്ട് പങ്കാളിയായിട്ടില്ല. 26 ഗോളുകളും 14 അസിസ്റ്റും നേടിയ റാഷ്‌ഫോർഡ് ആണ് രണ്ടാമതുള്ളത്.

Advertisement