2004 മുതൽ വെസ്റ്റ്ഹാം യുണൈറ്റഡിന്റെ താരവും നിലവിലെ അവരുടെ ക്യാപ്റ്റനും ആണ് മധ്യനിരയിൽ കളിക്കുന്ന മാർക്ക് നോബിൾ. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ന്യൂകാസിലിനെതിരെ പെനാൽറ്റിയിലൂടെ വെസ്റ്റ്ഹാമിന്റെ രണ്ടാം ഗോൾ നേടിയത് നോബിൾ ആയിരുന്നു. ഇന്നലത്തെ പെനാൽറ്റി ഗോളോടെ മികച്ച ഒരു നേട്ടം കൈവരിക്കാൻ നോബിളിന് കഴിഞ്ഞു.
GOAL West Ham 2-0 Newcastle (42 mins)
Mark Noble places it coolly into the top left corner #WHUNEW
— Premier League (@premierleague) March 2, 2019
2007ലെ പ്രീമിയർ ലീഗ് സീസൺ മുതൽ ഏറ്റവും കൂടുതൽ പെനാൽറ്റി ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിലേക്ക് എത്താൻ നോബിളിന് കഴിഞ്ഞു. പ്രീമിയർ ലീഗിലെ ഇതിഹാസ താരങ്ങൾ മാത്രമുള്ള പട്ടികയിൽ 22 ഗോളുകളുമായി അഞ്ചാം സ്ഥാനത്താണ് നോബിളിന്റെ സ്ഥാനം.
29 ഗോളുകളുമായി ഫ്രാങ്ക് ലാംപാർഡാണ് ഒന്നാം സ്ഥാനത്താത്ത് ഈ പട്ടികയിൽ, 28 ഗോളുകളുമായി ജെറാഡും 24 ഗോളുമായി അഗ്യൂറോയും രണ്ടും മൂന്നും സ്ഥാനങ്ങൾ അലങ്കരിക്കുമ്പോൾ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണിയാണ് 23 ഗോളുകളുമായി നാലാം സ്ഥാനത്തുള്ളത്.