“ലോൺ കഴിഞ്ഞും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനാണ് ആഗ്രഹം” വെഗോർസ്റ്റ്

Newsroom

Picsart 23 01 26 03 07 17 779

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സൈനിംഗ് ആയ വെർഗോർസ്റ്റ് തനിക്ക് ലോൺ കാലാവധി കഴിഞ്ഞും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ആണ് ആഗ്രഹം എന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരായ മത്സരത്തിൽ ഗോളടിച്ചു കൊണ്ട് വെഗോർസ്റ്റ് തന്റെ യുണൈറ്റഡ് അക്കൗണ്ട് തുറന്നിരുന്നു.

വെഗോർസ്റ്റ് 23 01 26 03 07 37 653

30-കാരനായ സ്‌ട്രൈക്കർക്ക് ജൂൺ വരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ഉള്ളത്. അതുകഴിഞ്ഞ് താരം ബേർൺലിയിലേക്ക് തിരികെ പോകും. ഈ വായ്പാ കാലയളവിനപ്പുറം ക്ലബിൽ തുടരാനൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, വെഗോർസ്റ്റ് മറുപടി പറഞ്ഞു:

തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്. ഇപ്പോൾ ലോണിൽ ആണ്. എന്നാൽ ഇതൊരു വലിയ ക്ലബ്ബാണ്, അതിനാൽ എനിക്ക് കഴിയുന്നത്ര നന്നായി ചെയ്യാൻ ഞാൻ ശ്രമിക്കും, ഇവിടെ തന്നെ തുടരാൻ ആവുജ ആണെങ്കിൽ അത് മികച്ച കാര്യമായിരിക്കും. ഡച്ച് സ്ട്രൈക്കർ പറഞ്ഞു.