ഹാളിചരൺ നർസാരിയെ ബെംഗളൂരു എഫ് സി സ്വന്തമാക്കും

Newsroom

Picsart 23 01 26 12 38 27 889
Download the Fanport app now!
Appstore Badge
Google Play Badge 1

ഹാളിചരൺ നർസാരി ഈ സീസൺ അവസാനത്തോടെ ഹൈദരാബാദ് എഫ് സി വിടും. താരം ബെംഗളൂരു എഫ് സിയിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും എന്നാണ് വാർത്തകൾ. ഈ സീസൺ അവസാനം ആകും ഹാളിചരൺ ബെംഗളൂരുവിലേക്ക് കൂടുമാറുക. താരം 2020 തുടക്കത്തിലായിരുന്നു ഹൈദരബാദിൽ എത്തിയത്.

ഹാളിചരൺ 23 01 26 12 38 17 897

ആസാം വിങ്ങർ ഹാളിചരൺ അതിനു മുമ്പ് രണ്ട് വർഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിലായിരുന്നു. ഈ സീസണിൽ ഹൈദരബാദിനായി 13 മത്സരങ്ങൾ കളിച്ച നർസാരി 3 ഗോളുകളും 5 അസിസ്റ്റും സംഭാവന ചെയ്ത് മികച്ച ഫോമിലാണ്. ഹൈദരാബാദ് പരിശീലകൻ മനോലോ മാർക്കോസും ഈ സീസൺ അവസാനത്തോടെ ബെംഗളൂരു എഫ് സിയിൽ എത്തും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്‌

ഐ എസ് എല്ലിൽ ഇതുവരെ 97 മത്സരങ്ങൾ നർസാരി കളിച്ചിട്ടുണ്ട്. മുമ്പ് എഫ് സി ഗോവയ്ക്കു വേണ്ടിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട് നർസാരി. ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും നർസാരി ബൂട്ട് കെട്ടിയിട്ടുണ്ട്.