ഇന്ന് മാഞ്ചസ്റ്ററിന് മുന്നിൽ മിന്നും ഫോമിൽ ഉള്ള ആസ്റ്റൺ വില്ല

20201203 134458
Credit: Twitter
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഒരു വലിയ മത്സരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ ഉള്ളത്. ഇന്ന് ലീഗിൽ അവർ നേരിടുന്നത് ഗംഭീര ഫോമിൽ ഉള്ള ആസ്റ്റൺ വില്ലയെ ആണ്. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ വിജയത്തെ കുറിച്ച് മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ചിന്തിക്കാൻ ആവുകയുള്ളൂ. ഇന്ന് വിജയിച്ചാൽ ഒന്നാമതുള്ള ലിവർപൂളിനൊപ്പം പോയിന്റ് നിലയിൽ എത്താൻ ആകും.

എന്നാൽ ആസ്റ്റൺ വില്ല അത്ര ചെറിയ ടീമല്ല. ഈ സീസണിൽ ലിവർപൂളിനെതിരെ ഏഴു ഗോളടിച്ച ടീമാണ് ആസ്റ്റൺ വില്ല. അവസാന മത്സരത്തിൽ ചെൽസിയെ സ്റ്റാംഫോ ബ്രിഡ്ജിൽ സമനിലയിൽ പിടിച്ച ആസ്റ്റൺ വില്ല ഓൾഡ്ട്രാഫോർഡിൽ നിന്നും പോയിന്റ് സ്വന്തമാക്കാൻ ആകും എന്ന പ്രതീക്ഷിയിലാകും വരുന്നത്‌. ഇന്ന് വിജയിച്ചാൽ യുണൈറ്റഡിന് ഒരു പോയിന്റ് മാത്രം പിറകിൽ എത്താൻ അവർക്ക് ആകും.

മാഞ്ചസ്റ്റർ യുണൈറ്റഡും നല്ല ഫോമിലാണ്. എങ്കിലും അവർക്ക് ഒപ്പം ഇന്ന് സ്ട്രൈക്കർ കവാനി ഉണ്ടാകില്ല. കവാനിക്ക് സസ്പെൻഷൻ ലഭിച്ചതാണ് പ്രശ്നം. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക‌

Advertisement