ലിംഗാർഡിന്റെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കി

during Swansea City v Manchester United. Carabao Cup, 4th round, Liberty Stadium, Swansea, Wales, UK, 24th October 2017. Photo: Rob Noyes/Digital South/SilverHub 0208 004 5359 [email protected]
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിംഗാർഡിന്റെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കി. 2022 അവസാനം വരെ താരം ക്ലബിൽ തുടരുന്ന രീതിയിലാണ് കരാർ പുതുക്കിയിരിക്കുന്നത്. 28കാരനായ താരത്തിന്റെ കരാർ ഈ സീസൺ അവസാനത്തോടെ കഴിയുന്നതായുരുന്നു. ഫ്രീ ട്രാൻസ്ഫറിൽ ലിംഗാർഡിനെ നഷ്ടപ്പെടുത്താതിരിക്കാൻ ആകും ലിംഗാർഡിന്റെ കരാറിലെ വ്യവസ്ഥ ഉപയോഗിച്ച് യുണൈറ്റഡ് ഒരു വർഷത്തേക്ക് കരാർ പുതുക്കിയത്‌.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ക്ലബ് വിടും എന്നാണ് കരുതിയ താരമാണ് ലിംഗാർഡ്. എങ്കിലും താരം ഇപ്പോഴും യുണൈറ്റഡ് ടീമിൽ തുടരുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആണെങ്കിൽ മാച്ച് സ്ക്വാഡിൽ പോലും എത്താൻ ഇപ്പോൾ ലിംഗാർഡിനാവുന്നില്ല. ഈ സീസണിൽ ആകെ രണ്ട് മത്സരങ്ങൾ മാത്രമെ ലിങാർഡ് കളിച്ചിട്ടുള്ളൂ.

Advertisement