“താൻ മാഞ്ചസ്റ്ററിൽ വെക്കേഷന് വന്നതല്ല, കിരീടം നേടുക തന്നെ ലക്ഷ്യം”

Img 20210910 000012

മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ വന്നത് വെക്കേഷന് വേണ്ടിയല്ല എന്നും കിരീടങ്ങൾ മാത്രമാണ് തന്റെ ലക്ഷ്യം എന്നും റൊണാൾഡോ പറഞ്ഞു. ന്യൂകാസിലിന് എതിരായ അരങ്ങേറ്റത്തിന് ആയി കാത്തിരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.

“തീർച്ചയായും ഞാൻ ശനിയാഴ്ച സമ്മർദ്ദം ഉണ്ടാലും, പക്ഷേ ഞാൻ കൂടുതൽ പക്വതയുള്ളവനാണ്, കൂടുതൽ പരിചയസമ്പന്നനാണ്. അതിനാൽ ഞാൻ തയ്യാറാണ്.” റൊണാൾഡോ പറഞ്ഞു.

“ഞാൻ ഇവിടെ ഒരു അവധിക്കാലം ആഘോഷിക്കാൻ അല്ല വന്നത്. വർഷങ്ങൾക്ക് മുമ്പ് ഞാൻ ഈ ജേഴ്സി ധരിച്ചിരുന്നു, വിജയിച്ചിരുന്നു. പക്ഷേ വീണ്ടും കൂടുതൽ വിജയിക്കാൻ ആണ് താൻ വന്നത്” റൊണാൾഡോ പറഞ്ഞു.

“ആളുകൾ എന്റെ പ്രായത്തെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ഞാൻ വ്യത്യസ്തനാണെന്ന് അവർ മനസ്സിലാക്കുകയും അറിയുകയും വേണം. ഞാൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണ്. വർഷം തോറും ഞാൻ അത് തെളിയിക്കും, ഈ വർഷവും അങ്ങനെ തന്നെയായിരിക്കും. ” റൊണാൾഡോ പറഞ്ഞു.

Previous articleഇന്ത്യൻ താരങ്ങൾ എല്ലാം കൊറോണ നെഗറ്റീവ്, അഞ്ചാം ടെസ്റ്റ് നടക്കും
Next articleസ്കോട്ലൻഡിന്റെയും ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു