മാഞ്ചസ്റ്ററിൽ കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷ, ലോണിൽ പോകില്ല എന്ന് ടുവൻസെബെ

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ടുവൻസെബെ താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു. ഈ സീസണിൽ ലോണിൽ പോകാതിരിക്കാൻ കാരണം യുണൈറ്റഡിനു വേണ്ടി കളിക്കാനാണ് എന്ന് ടുവൻസെബെ പറഞ്ഞു. യുണൈറ്റഡിൽ ഈ സീസണിൽ സ്ഥിരമായി തന്നെ കളിക്കാൻ കഴിയും എന്നാണ് തന്റെ വിശ്വാസം. യുവതാരങ്ങളെ വിശ്വസിക്കുന്ന പരിശീലകനാണ് യുണൈറ്റഡിനുള്ളത്. ടുവൻസെബെ പറഞ്ഞു.

മഗ്വയർ വന്നതോടെ സെന്റർ ബാക്ക് പൊസിഷനിൽ അധികം അവസരം ടുവൻസെബെയ്ക്ക് ലഭിക്കുമോ എന്നത് സംശയമാണ്. യൂറോപ്പ ലീഗിലും ലീഗ് കപ്പിലും ഒക്കെ അവസരം ലഭിക്കും എന്നായിരിക്കും ടുവൻസെബെ കരുതുന്നത്. കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയിൽ തകർപ്പൻ പ്രകടനമായിരുന്നു ടുവൻസെബെ നടത്തിയത്. ആ മികവ് കണ്ടതു കൊണ്ട് തന്നെ താരത്തെ വേറെ ക്ലബിനു നൽകാൻ യുണൈറ്റഡും ആഗ്രഹിക്കുന്നില്ല.