ക്യാപ്റ്റൻ കെയ്ൻ രക്ഷയ്ക്ക്!! ടോട്ടൻഹാമിന് വിജയ തുടക്കം

പ്രീമിയർ ലീഗിലേക്ക് മടങ്ങി വന്ന ആസ്റ്റൺ വില്ല ഉയർത്തിയ വലിയ വെല്ലുവിളി മറികടന്ന് ടോട്ടൻഹാം. ഇന്ന് തങ്ങളുടെ പുതിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ടോട്ടൻഹാമിന്റെ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ ആയിരുന്ന ടോട്ടൻഹാം രണ്ടാം പകുതിയുടെ അവസാനത്തിൽ ക്യാപ്റ്റൻ ഹാരി കെയ്നിന്റെ മികവിലാണ് ഈ വിജയം സ്വന്തമാക്കിയത്.

മികച്ച രീതിയിൽ കളി തുടങ്ങി ആസ്റ്റൺ വില്ല 9ആം മിനുട്ടിൽ മഗ്ഗിന്റെ ഗോളിലൂടെ ആയിരുന്നു ലീഡ് എടുത്തത്. ആ ലീഡ് 73ആം മിനുട്ട് വരെ തുടരാൻ വില്ലയ്ക്ക് ആയി. എന്നാൽ ടോട്ടൻഹാമിന്റെ പുതിയ സൈനിംഗ് എൻഡോംബ്ലെ സ്പർസിനെ ഒരു ഗംഭീര ഫിനിഷിലൂടെ തിരികെ കൊണ്ടു വന്നു. എൻഡോംബെലെയുടെ ഗോളിന് പിറകെ രണ്ട് സ്ട്രൈക്കറുടെ ഫിനിഷിംഗ് ടച്ചുള്ള ഗോളുമായി കെയ്ൻ സ്പർസിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു.