ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വലിയ വെല്ലുവിളി ആണ് നേരിടാൻ ഉള്ളത്. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് വലിയ പരാജയം ഏറ്റുവാങ്ങിയ യുണൈറ്റഡിന് ഒരു പരാജയം കൂടെ താങ്ങാൻ ആവില്ല. അവസാന മൂന്ന് മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയിക്കാൻ ആയിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ, കവാനി, വരാനെ എന്നിവർ പരിശീലനം പുനരാരംഭിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷ നൽകും.
മറുവശത്ത് സ്പർസ് ഗംഭീര ഫോമിലാണ്. അവസാന മത്സരത്തിൽ അവർ എവർട്ടണെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. അവസാന രണ്ട് പ്രീമിയർ ലീഗ് മത്സരത്തിൽ നിന്ന് സ്പർസ് 9 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്. ഈ മത്സരം പ്രീമിയർ ലീഗിലെ ടോപ് 4 പോരാട്ടത്തിലും നിർണായകമാകും. ഇന്ന് രാത്രി 11 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം.














