ഐ എസ് എല്ലിൽ ഇന്ന് രണ്ടാം സെമി ഫൈനൽ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഹൈദരാബാദ് എഫ്‌സിയും എടികെ മോഹൻ ബഗാനും ഇന്ന് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് ഏറ്റുമുട്ടും.

ജംഷഡ്പൂർ എഫ്‌സിയോട് 1-0 ന് നിരാശാജനകമായ തോൽവിക്ക് ശേഷമാണ് മോഹൻ ബഗാൻ ഈ ഗെയിമിലേക്ക് വരുന്നത്. ആ പരാജയം അവർക്ക് ലീഗ് വിന്നേഴ്സ് ഷീൽഡ് നഷ്ടപ്പെടുത്തിയിരുന്നു.

അവസാന അഞ്ച് കളികളിൽ നാലെണ്ണം ജയിച്ച് മികച്ച ഫോമിലാണ് മാനുവൽ മാർക്വേസിന്റെ ഹൈദരബാദ് സെമി ഫൈനലിന് എത്തുന്നത്.

ഇരു ടീമുകൾ നാല് തവണ പരസ്പരം എറ്റുമുട്ടിയിട്ടുണ്ട്. അതിൽ മൂന്ന് കളികൾ സമനിലയിലാവുകയും അവസാനം കളിച്ച മത്സരത്തിൽ എടികെ മോഹൻ ബഗാൻ 2-1ന് വിജയിക്കുകയും ചെയ്തിരുന്നു. ഇന്ന് മോഹൻ ബഗാനൊപ്പം ഹ്യൂഗോ ബൗമസ് ഉണ്ടാകും. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം സ്റ്റാർ നെറ്റ്വർക്കിൽ കാണാം.