മൈക്കിൾ കാരിക്ക് ഒഴിഞ്ഞ സഹ പരിശീലക സ്ഥാനത്തേക്ക് മികച്ച ഒരു പരിശീലകനെ എത്തിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മുൻ ന്യൂയോർക്ക് റെഡ് ബുൾസിന്റെ പരിശീലകനായ ക്രിസ് അർമാസ് ആണ് മാഞ്ചസ്റ്ററിലേക്ക് എത്തുന്നത്. റെഡ് ബുൾസിന്റെ പരിശീലകനായി ക്രിസ് ആർമ്സ് പ്രവർത്തിക്കുമ്പോൾ അവിടെ റാൾഫ് റാങ്നിക്കും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ റാൾഫിന്റെ ശൈലി നന്നായി അറിയുന്ന പരിശീലകൻ തന്നെയാണ് അർമാസ്. റാഗ്നിക്കിന്റെ കീഴിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തിയിരുന്നു. നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ യങ് ബോയ്സിനെ നേരിടും.