ബയേണൊട് പക വീട്ടണം എന്ന് മെംഫിസ് ഡിപായ്

Newsroom

നാളെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേണെ നേരിടുമ്പോൾ ബയേണോട് പക വീട്ടുക ആകും ലക്ഷ്യം എന്ന് ബാഴ്സലോണ അറ്റാക്കിംഗ് താരം മെംഫിസ് ഡിപായ് പറഞ്ഞു. നേരത്തെ ക്യാമ്പ്നുവിൽ വെച്ച് ബയേണും ബാഴ്സലോണയും ഏറ്റുമുട്ടിയപ്പോൾ ബയേൺ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. നാളെ ഇറങ്ങുമ്പോൾ പക മാത്രമാകില്ല ബാഴ്സലോണയുടെ ലക്ഷ്യം. നാളെ വിജയിച്ചാൽ മാത്രമെ ബാഴ്സക്ക് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാൻ ആവുകയുള്ളൂ.

ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗിൽ തന്നെ നിൽക്കാനാണ് ആഗ്രഹം എന്ന് ഡിപായ് പറഞ്ഞു. അതിനായി ടീം ശ്രമിക്കും. ബെൻഫികയുടെ മത്സര ഫലം തങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നും ബാഴ്സലോണ തങ്ങളുടെ മത്സരത്തിൽ ആണ് പൂർണ്ണമായും ശ്രദ്ധിക്കുന്നത് എന്നും ഡിപായ് പറഞ്ഞു‌. പന്ത് കൈവശം വെച്ചും ഹൈ പ്രസ് ചെയ്തും കളിക്കാൻ ആണ് ബാഴ്സലോണ ആഗ്രഹിക്കുന്നത് എന്നും ഡിപായ് പറഞ്ഞു.